1 Chronicles 3
ദാവീദിന്റെ പുത്രന്മാർ
1ഹെബ്രോനിൽവെച്ചു ദാവീദിനു ജനിച്ച പുത്രന്മാർ ഇവരാണ്:ആദ്യജാതൻ യെസ്രീൽക്കാരി അഹീനോവമിന്റെ മകനായ അമ്നോൻ ആയിരുന്നു.
രണ്ടാമൻ കർമേൽക്കാരിയായ അബീഗയിലിന്റെ മകൻ ദാനീയേൽ.
2മൂന്നാമൻ ഗെശൂർ രാജാവായ തൽമായിയുടെ മകളായ മയഖായുടെ മകൻ അബ്ശാലോം.
നാലാമൻ ഹഗ്ഗീത്തിൽ ജനിച്ച അദോനിയാവ്.
3അഞ്ചാമൻ അബീതാലിന്റെ മകനായ ശെഫത്യാവ്.
ആറാമൻ അദ്ദേഹത്തിന്റെ ഭാര്യ എഗ്ലായിൽ ജനിച്ച യിത്‌രെയാം.
4ദാവീദ് ഏഴുവർഷവും ആറുമാസവും ഭരണം നടത്തിയിരുന്ന ഹെബ്രോനിൽവെച്ച് അദ്ദേഹത്തിനു ജനിച്ച പുത്രന്മാരാണ് ഇവർ ആറുപേരും.
ദാവീദ് ജെറുശലേമിൽ മുപ്പത്തിമൂന്നുവർഷം ഭരണംനടത്തി, 5അവിടെവെച്ച് അദ്ദേഹത്തിനു ജനിച്ച മക്കൾ ഇവരാണ്:
ശമ്മൂവാ, ▼
▼മൂ.ഭാ. ശിമെയാ, ശമ്മൂവാ എന്നതിന്റെ മറ്റൊരുരൂപം.
ശോബാബ്, നാഥാൻ, ശലോമോൻ. ഇവർ നാലുപേരും അമ്മീയേലിന്റെ മകൾ ബേത്ത്-ശേബയിൽ ▼▼മൂ.ഭാ. ബേത്ത്-ശൂവാ; ബേത്ത്-ശേബ എന്നതിന്റെ മറ്റൊരു അക്ഷരവിന്യാസം. 2 ശമു. 11:3 കാണുക.
ജനിച്ചു.6യിബ്ഹാർ, എലീശാമ, ▼ എലീഫേലെത്ത്, 7നോഗഹ്, നേഫെഗ്, യാഫിയ, 8എലീശാമ, എല്യാദാ, എലീഫേലെത്ത് എന്നീ ഒൻപതുപേർ.
9ദാവീദിനു വെപ്പാട്ടിമാരിൽ ജനിച്ച പുത്രന്മാരെ കൂടാതെയുള്ള പുത്രന്മാരാണ് ഇവരെല്ലാം. താമാർ അവരുടെ സഹോദരിയായിരുന്നു.
യെഹൂദാരാജാക്കന്മാർ
10ശലോമോന്റെ മകൻ ആയിരുന്നു രെഹബെയാംരെഹബെയാമിന്റെ മകൻ അബീയാവ്,
അബീയാവിന്റെ മകൻ ആസാ,
ആസായുടെ മകൻ യെഹോശാഫാത്ത്,
11യെഹോശാഫാത്തിന്റെ മകൻ യെഹോരാം,
യെഹോരാമിന്റെ ▼
▼മൂ.ഭാ. യോരാം, യെഹോരാം എന്നതിന്റെ മറ്റൊരുരൂപം.
മകൻ അഹസ്യാവ്,അഹസ്യാവിന്റെ മകൻ യോവാശ്,
12യോവാശിന്റെ മകൻ അമസ്യാവ്,
അമസ്യാവിന്റെ മകൻ അസര്യാവ്,
അസര്യാവിന്റെ മകൻ യോഥാം,
13യോഥാമിന്റെ മകൻ ആഹാസ്,
ആഹാസിന്റെ മകൻ ഹിസ്കിയാവ്,
ഹിസ്കിയാവിന്റെ മകൻ മനശ്ശെ,
14മനശ്ശെയുടെ മകൻ ആമോൻ,
ആമോന്റെ മകൻ യോശിയാവ്
15യോശിയാവിന്റെ പുത്രന്മാർ:
ആദ്യജാതനായ യോഹാനാൻ,
രണ്ടാമൻ യെഹോയാക്കീം,
മൂന്നാമൻ സിദെക്കീയാവ്,
നാലാമൻ ശല്ലൂം.
16യെഹോയാക്കീമിന്റെ പിൻഗാമികൾ:
അദ്ദേഹത്തിന്റെ മകൻ യെഖൊന്യാവും
അദ്ദേഹത്തിന്റെ സഹോദരൻ ▼
▼മൂ.ഭാ. മകൻ; 2 ദിന. 36:10 കാണുക.
സിദെക്കീയാവും.പ്രവാസാനന്തരമുള്ള രാജകീയ വംശാവലി
17ബന്ദികളാക്കപ്പെട്ട യെഖൊന്യാവിന്റെ പിൻഗാമികൾ:അദ്ദേഹത്തിന്റെ മകൻ ശെയൽത്തിയേൽ, 18മൽക്കീരാം, പെദായാവ്, ശെനസ്സർ, യെക്കമ്യാവ്, ഹോശാമ, നെദാബെയാ.
19പെദായാവിന്റെ പുത്രന്മാർ:
സെരൂബ്ബാബേലും ശിമെയിയും.
സെരൂബ്ബാബേലിന്റെ പുത്രന്മാർ:
മെശുല്ലാമും ഹനന്യാവും. ശെലോമീത്ത് അവരുടെ സഹോദരി ആയിരുന്നു. 20മറ്റ് അഞ്ചുപേരുംകൂടി ഉണ്ടായിരുന്നു: ഹശൂബാ, ഓഹെൽ, ബേരെഖ്യാവ്, ഹസദ്യാവ്, യൂശബ്-ഹേസെദ്.
21ഹനന്യാവിന്റെ പിൻഗാമികൾ:
പെലത്യാവ്, യെശയ്യാവ്, രെഫായാവിന്റെ പുത്രന്മാർ, അർന്നാന്റെ പുത്രന്മാർ, ഓബദ്യാവിന്റെ പുത്രന്മാർ, ശെഖന്യാവിന്റെ പുത്രന്മാർ.
22ശെഖന്യാവിന്റെ പിൻഗാമികൾ:
ശെമയ്യാവും അദ്ദേഹത്തിന്റെ മക്കളും: ഹത്തൂശ്, യിഗാൽ, ബാരീഹ്, നെയര്യാവ്, ശാഫാത്ത് എന്നിവരും—ഇങ്ങനെ ആറുപേർ.
23നെയര്യാവിന്റെ പുത്രന്മാർ:
എല്യോവേനായി, ഹിസ്കിയാവ്, അസ്രീക്കാം—ഇങ്ങനെ മൂന്നുപേർ.
24എല്യോവേനായിയുടെ പുത്രന്മാർ:
ഹോദവ്യാവ്, എല്യാശീബ്, പെലായാഹ്, അക്കൂബ്, യോഹാനാൻ, ദെലായാവ്, അനാനി—ഇങ്ങനെ ഏഴുപേർ.
Copyright information for
MalMCV