Psalms 53:1-3

ദാവീദിന്റെ ധ്യാനസങ്കീർത്തനം.

1“ദൈവം ഇല്ല,” എന്നു മൂഢർ
തങ്ങളുടെ ഹൃദയത്തിൽ പറയുന്നു.
അവർ മ്ലേച്ഛമായതു പ്രവർത്തിക്കുന്നവർ, അവരുടെ വഴികൾ നിന്ദ്യമായവ;
നന്മചെയ്യുന്നവർ ആരുമില്ല.

2ദൈവത്തെ അന്വേഷിക്കുന്ന
വിവേകിയുണ്ടോ എന്നറിയാൻ
ദൈവം സ്വർഗത്തിൽനിന്നു
മാനവവംശത്തെ നോക്കുന്നു.
3എന്നാൽ, എല്ലാവരും വഴിതെറ്റിപ്പോയിരിക്കുന്നു, എല്ലാവരും വക്രതയുള്ളവരായിത്തീർന്നിരിക്കുന്നു;
നന്മചെയ്യുന്നവർ ആരുമില്ല,
ഒരൊറ്റവ്യക്തിപോലുമില്ല.
Copyright information for MalMCV