Psalms 123

ആരോഹണഗീതം.

1സ്വർഗ്ഗത്തിൽ വസിക്കുന്നവനായുള്ളോവേ,
നിങ്കലേക്കു ഞാൻ എന്റെ കണ്ണു ഉയർത്തുന്നു.

2ദാസന്മാരുടെ കണ്ണു യജമാനന്റെ കയ്യിലേക്കും
ദാസിയുടെ കണ്ണു യജമാനത്തിയുടെ കയ്യിലേക്കും എന്നപോലെ
ഞങ്ങളുടെ കണ്ണു ഞങ്ങളുടെ ദൈവമായ യഹോവയിങ്കലേക്കു,
അവൻ ഞങ്ങളോടു കൃപചെയ്യുവോളം നോക്കിക്കൊണ്ടിരിക്കുന്നു.

3യഹോവേ, ഞങ്ങളോടു കൃപ ചെയ്യേണമേ, ഞങ്ങളോടു കൃപ ചെയ്യേണമേ;
ഞങ്ങൾ നിന്ദ സഹിച്ചു മടുത്തിരിക്കുന്നു.

4സുഖിയന്മാരുടെ പരിഹാസവും
അഹങ്കാരികളുടെ നിന്ദയും സഹിച്ചു
ഞങ്ങളുടെ മനം ഏറ്റവും മടുത്തിരിക്കുന്നു.
Copyright information for MalSC