Psalms 23

ദാവീദിന്റെ ഒരു സങ്കീർത്തനം.

1യഹോവ എന്റെ ഇടയനാകുന്നു;
എനിക്കു മുട്ടുണ്ടാകയില്ല.

2 aപച്ചയായ പുല്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു;
സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു.

3എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു;
തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.

4കൂരിരുൾതാഴ്‌വരയിൽ കൂടിനടന്നാലും
ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല;
നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ;
നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.

5എന്റെ ശത്രുക്കൾ കാൺകെ നീ എനിക്കു വിരുന്നൊരുക്കുന്നു;
എന്റെ തലയെ എണ്ണകൊണ്ടു അഭിഷേകംചെയ്യുന്നു;
എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു.

6നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും;
ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.
Copyright information for MalSC