Psalms 93


1യഹോവ വാഴുന്നു; അവൻ മഹിമ ധരിച്ചിരിക്കുന്നു;
യഹോവ ബലം ധരിച്ചു അരെക്കു കെട്ടിയിരിക്കുന്നു.
ഭൂലോകം ഇളകാതെ ഉറെച്ചുനില്ക്കുന്നു.

2നിന്റെ സിംഹാസനം പുരാതനമേ സ്ഥിരമായിരിക്കുന്നു;
നീ അനാദിയായുള്ളവൻ തന്നേ.

3യഹോവേ, പ്രവാഹങ്ങൾ ഉയർത്തുന്നു;
പ്രവാഹങ്ങൾ ശബ്ദം ഉയർത്തുന്നു;
പ്രവാഹങ്ങൾ തിരമാലകളെ ഉയർത്തുന്നു.

4സമുദ്രത്തിലെ വൻതിരകളായ പെരുവെള്ളങ്ങളുടെ മുഴക്കത്തെക്കാളും
ഉയരത്തിൽ യഹോവ മഹിമയുള്ളവൻ.

5നിന്റെ സാക്ഷ്യങ്ങൾ എത്രയും നിശ്ചയമുള്ളവ;
യഹോവേ, വിശുദ്ധി നിന്റെ ആലയത്തിന്നു എന്നേക്കും ഉചിതം തന്നേ.
Copyright information for MalSC