Genesis 46:8-27

8മിസ്രയീമിൽ വന്ന യിസ്രായേൽമക്കളുടെ പേരുകൾ ആവിതു:
യാക്കോബും അവന്റെ പുത്രന്മാരും;
യാക്കോബിന്റെ ആദ്യജാതനായ രൂബേൻ.

9രൂബേന്റെ പുത്രന്മാർ:
ഹാനോക്, ഫല്ലൂ, ഹെസ്രോൻ, കർമ്മി.

10ശിമെയോന്റെ പുത്രന്മാർ:
യെമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാന്യക്കാരത്തിയുടെ മകനായ ശൗൽ.

11ലേവിയുടെ പുത്രന്മാർ:
ഗേർശോൻ, കഹാത്ത്, മെരാരി.

12യെഹൂദയുടെ പുത്രന്മാർ:
ഏർ, ഓനാൻ, ശേലാ, പേരെസ്, സേരഹ്; എന്നാൽ ഏർ, ഓനാൻ എന്നിവർ കനാൻദേശത്തുവെച്ചു മരിച്ചുപോയി.
പേരെസിന്റെ പുത്രന്മാർ:
ഹെസ്രോൻ, ഹാമൂൽ.

13യിസ്സാഖാരിന്റെ പുത്രന്മാർ:
തോലാ, പുവ്വാ, യോബ്, ശിമ്രോൻ.

14സെബൂലൂന്റെ പുത്രന്മാർ:
സേരെദ്, ഏലോൻ, യഹ്ലെയേൽ.

15ഇവർ ലേയയുടെ പുത്രന്മാർ; അവൾ അവരെയും യാക്കോബിന്റെ മകളായ ദീനയെയും അവന്നു പദ്ദൻ-അരാമിൽവെച്ചു പ്രസവിച്ചു; അവന്റെ പുത്രന്മാരും പുത്രിമാരും എല്ലാം കൂടെ മുപ്പത്തുമൂന്നു പേർ ആയിരുന്നു.
16ഗാദിന്റെ പുത്രന്മാർ:
സിഫ്യോൻ, ഹഗ്ഗീ, ശൂനീ, എസ്ബോൻ, ഏരി, അരോദീ, അരേലീ.

17ആശേരിന്റെ പുത്രന്മാർ:
യിമ്നാ, യിശ്വാ, യിശ്വീ, ബെരീയാ; ഇവരുടെ സഹോദരി സേരഹ്.
ബെരീയാവിന്റെ പുത്രന്മാർ:

18ഹേബെർ, മൽക്കീയേൽ. ഇവർ ലാബാൻ തന്റെ മകളായ ലേയെക്കു കൊടുത്ത സില്പയുടെ പുത്രന്മാർ; അവൾ യാക്കോബിന്നു ഈ പതിനാറു പേരെ പ്രസവിച്ചു.
19യാക്കോബിന്റെ ഭാര്യയായ റാഹേലിന്റെ പുത്രന്മാർ:
യോസേഫ്, ബെന്യാമീൻ.

20 aയോസേഫിന്നു മിസ്രയീംദേശത്തു മനശ്ശെയും എഫ്രയീമും ജനിച്ചു; അവരെ ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകളായ ആസ്നത്ത് അവന്നു പ്രസവിച്ചു.
21ബെന്യാമീന്റെ പുത്രന്മാർ:
ബേല, ബേഖെർ, അശ്ബെൽ, ഗേരാ, നാമാൻ, ഏഹീ, രോശ്, മുപ്പീം, ഹുപ്പീം, ആരെദ്.

22ഇവർ റാഹേൽ യാക്കോബിന്നു പ്രസവിച്ച പുത്രന്മാർ; എല്ലാംകൂടെ പതിന്നാലു പേർ.
23ദാന്റെ പുത്രന്മാർ ഹൂശീം.
24നഫ്താലിയുടെ പുത്രന്മാർ:
യഹസേൽ, ഗൂനീ, യേസെർ, ശില്ലേം.

25ഇവർ ലാബാൻ തന്റെ മകളായ റാഹേലിന്നു കൊടുത്ത ബിൽഹയുടെ പുത്രന്മാർ; അവൾ യാക്കോബിന്നു ഇവരെ പ്രസവിച്ചു; എല്ലാംകൂടെ ഏഴുപേർ. 26യാക്കോബിന്റെ പുത്രന്മാരുടെ ഭാര്യമാരെ കൂടാതെ അവന്റെ കടിപ്രദേശത്തുനിന്നു ജനിച്ചവരായി അവനോടുകൂടെ മിസ്രയീമിൽ വന്നവർ ആകെ അറുപത്താറു പേർ. 27 bയോസേഫിന്നു മിസ്രയീമിൽവെച്ചു ജനിച്ച പുത്രന്മാർ രണ്ടുപേർ; മിസ്രയീമിൽ വന്നരായ യാക്കോബിന്റെ കുടുംബം ആകെ എഴുപതു പേർ.
Copyright information for MalSC